കോഴിക്കോട് : നടുവട്ടം സ്വദേശിയായ തയ്യൽ തൊഴിലാളിക്ക് സിയസ്കൊയുടെ കൈത്താങ്ങ് .
തോണിച്ചിറ റോഡിന് സമീപം മൂന്ന് സെൻ്റ് സ്ഥലത്ത് സിയസ്കോ അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്കുള്ള വീടിന് തറക്കല്ലിട്ടു. അഭയം പദ്ധതിയിലെ ഇരുപത്തിമൂന്നാമത്തെ വീടിനാണ് തറക്കല്ലിട്ടത്.
എം എസ് എസ് സംസ്ഥാന പ്രസിഡൻ്റ് നിയാസ് പുളിക്കലകത്ത് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.
മനുഷ്യനെ തമ്മിൽ അകറ്റുവാനുളള പരീക്ഷണം നടക്കുന്ന ഇക്കാലത്ത് പരസ്പരം ചേർത്ത് പിടിക്കാനുള്ള സാധ്യതയെ കുറിച്ച് പഠനം നടത്തണമെന്ന് നിയാസ് പറഞ്ഞു.
മറ്റുള്ളവരെ ചേർത്ത് പിടിക്കുന്ന മാനവിക മൂല്യം പുതിയ തലമുറക്ക് കൈമാറുന്ന
സിയസ്കൊയുടെ നന്മ വലിയ സന്ദേശമാണ് പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ......
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീടിനുള്ളിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വീടുടമയായ രാഹുലും അദ്ദേഹത്തിന്റെ സഹോദരീഭർത്താവുമാണ് മരിച്ചത്. ......
കോഴിക്കോട് : പി. ആർ സോംദേവ് രചിച്ചനക്ഷത്രയുടെ രാജനീഷ് നദിയെന്ന നോവൽ പ്രകാശനം ചെയ്തു . ഡി . സി ബുക്സ് കെ. എൽ.......
കോഴിക്കോട്: മുസ്ലിം ലീഗിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ വിവാദത്തിൽ കടുത്ത നിലപാടുമായി പാർട്ടി നേതൃത്വം. വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച നൂർബിന റഷീദിനെതിരെ അച്ചടക്ക നടപടികൾക്ക് നീങ്ങാനാണ് നേതൃത്വത്തിന്റെ തീരുമാനം.പാർട്ടി സംസ്ഥാന സെക്രട്ടറി പി.എം.എ സലാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
നൂർബിനയുടെ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് കാണിച്ച് വിശദീകരണം തേടി നോട്ടീസ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ......
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തത്. ......
കോഴിക്കോട്: കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) ചെയർമാനുമായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ പാർട്ടി വിട്ടു. ......
കോഴിക്കോട്: അബേറ്റ് എഎസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ നേത്ര ചികിത്സാ ശൃംഖലയായ അബേറ്റ് കണ്ണാശുപത്രി കേരളത്തില്‍ ആദ്യമായി അല്‍ക്കോണ്‍ വിഷന്‍ സ്യൂട്ട് (എവിഎസ്) അവതരിപ്പിച്ചു. നേത്രചികിത്സയുടെ രോഗനിര്‍ണയം മുതല്‍ ശസ്ത്രക്രിയയും ശസ്ത്രക്രിയാനന്തര പരിചരണവും വരെ - ഡിജിറ്റല്‍ രീതിയില്‍ ഏകീകരിക്കുന്ന സമഗ്ര സംവിധാനമാണിത്.
കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ നേത്ര ചികിത്സാരംഗത്ത് അതി നൂതനമായ സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ......
കോഴിക്കോട്: ലൈംഗികപീഡനക്കേസിൽ ‘അറബി അസൈനാർ’ എന്നറിയപ്പെടുന്ന 66കാരൻ പോലീസ് പിടിയിൽ. അറബിയിൽ നിന്നും സഹായം ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും പണവും മൊബൈൽ ഫോണുകളും തട്ടിയെടുക്കുകയും ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ......
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകുന്നവരുടെ
ഈ വർഷത്തെ ആദ്യ ഹജ് വിമാനം ഏപ്രിൽ 30 ന് കൊച്ചിയിൽ നിന്ന് യാത്രാ തിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയിൽ എത്തിച്ചേരും. ഒരു പ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവ്വീസുകളാണ് കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
17 സർവ്വീസുകൾ നോർമൽ ഹജ്ജും, 3 സർവ്വീസുകൾ ലഘു ഹജ്ജിനായുമായാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. ......